എന്റെ തടിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ട; ബോഡി ഷെയിമിംഗിനെതിരെ സനുഷ സന്തോഷ്

സോഷ്യൽ മീഡിയയിൽ നടക്കുന്ന ബോഡി ഷെയിമിംഗിന് എല്ലാവരും തന്നെ മറുപടി നൽകാറുണ്ട് . ബോഡി ഷെയിമിംഗ് കൂടുതലായി ബാധിക്കുന്നത് സെലബ്രേറ്റികളെയാണ്.ബാഡി ഷെയിമിംഗിനെതിരെ മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയായ സനുഷ സന്തോഷ്. ബാലതാരമായും അവതാരികയായും എത്തി,നായികയായി മാറിയ താരമാണ് സനുഷ. തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിംഗിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ നടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സനുഷയുടെ പ്രതികരണം.

തൻറെ തടിയെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്ന് സനുഷ പറയുന്നു. രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങൾക്ക് നേരെയാണ് വരുന്നതെന്ന് ഓർക്കണമെന്നും സനുഷ പറയുന്നു. ‘എൻറെ തടിയെക്കുറിച്ച് ആശങ്കപ്പെടുന്നവരോട്, മെലിഞ്ഞ് സൗന്ദര്യമുള്ളവരായി എല്ലാക്കാലവും നിൽക്കാൻ പറ്റില്ല. മറ്റൊരാളെ ബോഡി ഷെയിം ചെയ്ത് ‘ചൊറിയാൻ’ താൽപ്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ -ഒന്നോർക്കുക, നിങ്ങൾ രണ്ട് വിരലുകൾ ഒരാൾക്ക് നേരെ ചൂണ്ടുമ്പോൾ മൂന്നു വിരലുകൾ നിങ്ങളിലേക്കാണ് ചൂണ്ടുന്നത്. എല്ലാം തികഞ്ഞവരല്ല ആരും എന്ന കാര്യം ഓർക്കുക,’ -സനൂഷ ഫേസ് ബുക്കിൽ കുറിച്ചു.

Exit mobile version