സംഗീത സംവിധായകന് എആര്‍ റഹ്മാന് കഴിഞ്ഞ ദിവസം ചെന്നൈയിലെ വാക്സിനേഷന് സെന്ററില്‍ നിന്നും വാക്സിന് സ്വീകരിച്ചിരുന്നു. വാക്സിന് സ്വീകരിച്ച ശേഷം മകനൊപ്പം നില്ക്കുന്ന ചിത്രം എ ആര് റഹ്മാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ചിത്രത്തില്‍ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. വെളുത്ത നിറമുള്ള മാസ്കാണ് ഇരുവരും ധരിച്ചത്. ഈ മാസ്കിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കാഴ്ചയില്‍ സിമ്പിള്‍ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അല്‍പ്പം റോയലാണ്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. വായു മലിനീകരണത്തില്‍ നിന്നും സംരക്ഷണം നല്കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച് ഇപിഎ ഫില്‍ട്ടര്‍ ഉള്ള മാസ്കാണ് ഇത്. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്. 99.7 ശതമാനം വരെ വായുശുദ്ധീകരണമാണ് മാസ്ക് വാഗ്ദാനം ചെയ്യുന്നത്.
Discussion about this post