കുഞ്ഞുങ്ങളുടെ കുസൃതികൾ കാണുന്നതു തന്നെ ആനന്ദമാണ്. ഇവരിൽ ചില കുട്ടികൾ നമ്മളെ ഏറെ അത്ഭുതപ്പെടുത്താറുണ്ട്. അവരുടെ പ്രായത്തിൽ നിന്ന് പ്രതീക്ഷിക്കപ്പെടാത്ത ചില കഴിവുകൾ നേരിട്ട് കാണുമ്പോൾ നമ്മൾ വാ തുറന്ന് ഇരുന്നുപോകും. ഇപ്പോഴിതാ മൂന്നോ നാലോ വയസ് പ്രായം തോന്നുന്ന ഒരു കൊച്ചു പെൺകുട്ടി ഞെട്ടിക്കുകയാണ്.
ഇവിടെയിതാ നേരത്തെ ടിക് ടോക്കിൽ വൈറലായ സിറ്റി സ്ലംസ് എന്ന ആൽബത്തിലെ Run Run I’m gonna get it എന്ന വരികൾക്കൊപ്പം അഭിനയിക്കുകയാണ് ഒരു പെൺകുട്ടി.
വെള്ളാരം കണ്ണുകൾ മനോഹരമായി എഴുതി മേയ്ക്ക് അപ്പ് അണിഞ്ഞ് സുന്ദരിയായിരിക്കുന്ന പെൺകുട്ടിയുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ അമ്പരിപ്പിക്കുന്നത്. ഈ പെൺകുട്ടിയാരാണെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
Discussion about this post