സോഷ്യല്‍ മീഡിയ കീഴടക്കി ഒരു മുത്തശ്ശിയും മുത്തച്ഛനും യുവാക്കള്‍ക്കിടയില്‍ താരങ്ങളാകുന്നു. എന്തിനും പ്രായം ഒരു വിഷയമല്ല എന്ന് തെളിയിക്കുകയാണ് ഇന്നത്തെ വാര്‍ദ്ധക്യം. പഠനത്തിലും വ്യായാമത്തിലും യുവാക്കളെ പോലും കടത്തിവെട്ടുകയാണ് ഇക്കൂട്ടര്‍. ഇവിടെ ഇതാ ഒരു പരസ്യ ചിത്രം വൈറലാകുന്നു.
ഒരു മുത്തശ്ശിയും മുത്തച്ഛനും തന്നെയാണ് പരസ്യത്തിന്റെ കേന്ദ്ര കഥാപാത്രങ്ങള്‍ . പശ്ചാത്തലം ഒരു പരീക്ഷാ സെന്ററും. പരീക്ഷ എഴുതാന്‍ ഇരുവരും തമ്മില്‍ സഹായിക്കുന്നതും അത് നിരീക്ഷക കണ്ടുപിടിക്കുമ്പോള്‍ രണ്ടു പേരുടെയും മുഖത്തുണ്ടാകുന്ന ഭാവ വ്യത്യാസങ്ങളും വളരെ ഭംഗിയായും ഓമനത്തത്തോടെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ദൈര്‍ഘ്യം വളരെ കുറഞ്ഞ ഈ പരസ്യചിത്രം ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിക്കുന്നു. ഒപ്പം കാണുന്നവര്‍ക്കുള്ളില്‍ ഉള്ളില്‍ ഒരു പുഞ്ചിരിയും.