നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് ഭാമ. ശേഷം താരം നിരവധി ചിത്രങ്ങളില്‍ തിളങ്ങി. വിവാഹ ശേഷം ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ഭാമ. ഇപ്പോള്‍ അഭിനയം നിര്‍ത്തിയോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് ഇനി മടങ്ങി വരുമോ എന്ന ചോദ്യത്തിന് താരം മറുപടി നല്‍കിയത്. അഭിനയം നിര്‍ത്തിയോ എന്ന ചോദ്യത്തിന് തത്ക്കാലത്തേക്ക് എന്ന് താരം മറുപടിയില്‍ പറയുന്നു.
മകളെ കുറിച്ചുള്ള ചോദ്യത്തിനും ഭാമ മറുപടി നല്കി. മകള്‍ സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ ആറ് മാസമായെന്നും ഭാമ മറുപടി നല്‍കിയിട്ടുണ്ട്. മകളുടെ ചിത്രം പങ്കുവെക്കണമെന്ന ആരാധകരുടെ ആവശ്യത്തിന് അധികം വൈകാതെ ഉചിതമായ സമയത്ത് ചിത്രം പങ്കുവെക്കുമെന്നായിരുന്നു ഭാമ പറഞ്ഞത്.
ഇപ്പോള്‍ എവിടെയാണെന്ന ആരാധക ചോദ്യത്തിന് കൊച്ചിയിലാണെന്നാണും താരം അറിയിക്കുന്നു. വിവാഹ ജീവിതം വളരെ മനോഹരമായി പോകുന്നുവെന്നും ഭര്‍ത്താവും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഭാമ പറഞ്ഞു. വയസ് എത്രയായെന്ന ആരാധകന്റെ ചോദ്യത്തിനും ഭാമ മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഭാമയും ദുബായില്‍ വ്യവസായിയായ അരുണും വിവാഹിതരായത്. വിവാഹ ശേഷം അഭിനയ രംഗത്ത് തുടരുമെന്ന് താരം പറഞ്ഞിരുന്നു. മാര്‍ച്ച് 12നാണ് ഭാമ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
Discussion about this post