പുതിയ വിജയ ഗാഥ കൊയ്യാനായി ലാല്‍ജോസ് -കുഞ്ചാക്കോ ബോബന് കൂട്ടുകെട്ട് വീണ്ടും എത്തുന്നു. തട്ടും പുറത്ത് അച്ചുതന് ഈ മാസം 22 ന് തീയ്യേറ്ററുകളിലെത്തും. ഒരു വ്യത്യസ്ത കഥാപാത്രമാണ് തട്ടിന്‍പുറത്ത് അച്യുതനിലൂടെ ചാക്കോച്ചന് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജാണ്.
അച്യുതന് ഒരു സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരനാണ്. ഒരു കടയിലെ ജോലിക്കാരനായ അച്യുതന് നാട്ടിലെ എല്ലാവിധ കാര്യങ്ങളിലും ഇടപെട്ട്, അമ്പലങ്ങളും ഉത്സവങ്ങളുമൊക്കെയി ആ നാടിന്റെ ഭാഗമായി ജീവിക്കുന്ന ഒരാളാണ്.
Discussion about this post