ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നടന് ജഗതി ശ്രീകുമാര്‍ വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരവ്. സംവിധായകന് കുഞ്ഞുമോന് താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തീമഴ തേന്മഴ’ എന്ന ചിത്രത്തിലൂടെയാണ് താരം എത്തുന്നത്.
കറിയാച്ചന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ജഗതി ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. ജഗതിയുടെ വീട്ടില്‍വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സംവിധായകന് കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചി എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് ജഗതി ചെയ്യുന്നത്. കൊല്ലം, വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ഗലീഫ കൊടിയില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹന്‍ താഹ, എ.വി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post