കൊച്ചി: ഒടിയന്‍ ചിത്രത്തിന് നേരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് ശ്രീകുമാര്‍ മേനോന്‍. ‘ഒടിയന്‍’ സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും മഞ്ജു വാര്യരുടെ തിരിച്ചുവരവിന് പിന്തുണ നല്‍കിയതോടെയാണ് തനിക്ക് നേരെ ആക്രമണം ആരംഭിച്ചതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണ്. മഞ്ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി. പ്രതിസന്ധി സമയങ്ങളില്‍ താന്‍ അവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. സിനിമയില്‍ തിരിച്ചെത്തിയ അവര്‍ക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കി നല്‍കിയത് താനാണ്. മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് സംസാരിക്കണം.
മഞ്ജു വാര്യറിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജു പിന്നീട് പരസ്യരംഗത്തേയ്ക്ക് എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു. മഞ്ജു വാര്യരുടെ പേരില്‍ ക്രൂശിക്കപ്പെട്ടാല്‍ അതില്‍ നിരാശയില്ലെന്നും ശ്രീകുമാര്‍ മേനോന്‍ തുറന്ന് പറഞ്ഞു.