തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് സൂര്യയും അനുജന് കാര്‍ത്തിയും. ഇപ്പോള്‍ കാര്‍ത്തി തങ്ങളുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്. സൂര്യയെ പ്രകോപിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം എന്താണെന്ന് ആരാധകരുമായി പങ്കുവെച്ചാണ് കാര്‍ത്തി കുട്ടിക്കാല ചിത്രം പങ്കുവെച്ചത്.
സഹോദരന് ധരിക്കുന്ന അതേ തരത്തിലുള്ള വസ്ത്രം ധരിച്ചാണ് താന്‍ സൂര്യയെ പ്രകോപിപ്പിക്കാറെന്നാണ് കാര്‍ത്തി പറയുന്നത്. ഇരുവരും ഒരുപോലെ വസ്ത്രം ധരിച്ച കുട്ടിക്കാല ഫോട്ടോയും കാര്‍ത്തി പങ്കുവെച്ചിട്ടുണ്ട്.
2007ല്‍ മികച്ച വിജയം നേടിയ പരുത്തിവീരന് എന്ന സിനിമയിലൂടെയാണ് കാര്‍ത്തി സിനിമ രംഗത്തേക്ക് വരുന്നത്. ശേഷം ആയിരത്തില്‍ ഒരുവന്, പൈയ്യ, നാന് മഹാന് അല്ല, സിരുതെയ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം കാര്‍ത്തി ഉറപ്പിക്കുകയായിരുന്നു.
Discussion about this post