തൊണ്ണൂറുകളില്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് നടി ഷക്കീല. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ഷക്കീലയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ഷൂട്ടിംഗുകളും മറ്റും ഇല്ലാതെ സ്വസ്ഥജീവിതം നയിക്കുകയാണ് താരം. ചെന്നൈയിലാണ് ഷക്കീല താമസിച്ചുവരുന്നത്.
ഇപ്പോള്‍ തന്റെ മകളെ പരിയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍, കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു. ഇരുവരുടെയും ചിത്രം ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. നിരവധി പേര് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.
Discussion about this post