മുംബൈ: സംഘപരിവാറിന് അനുകൂലമായി എഴുതിയുണ്ടാക്കിയ പുസ്തകത്തെ പരിചയപ്പെടുത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. ബിജെപി അനുകൂല ന്യൂസ് വെബ്സൈറ്റായ ഒപി ഇന്ത്യയുടെ സ്ഥാപകൻ രാഹുൽ റോഷന്റെ പുസ്തകമാണ് കങ്കണ റണൗത്ത് പരിചയപ്പെടുത്തുന്നത്. ട്വിറ്ററിലൂടെയാണ് പുസ്തകത്തിന്റെ ആദ്യ കോപ്പികളിലൊന്ന് ലഭിച്ചതായി കങ്കണ അറിയിച്ചത്. സംഘി എന്ന പേര് വെറുത്തയാൾ സംഘിയായി മാറുന്നതാണ് രാഹുൽ റോഷന്റെ പുസ്തകത്തിന്റെ ഇതിവൃത്തം.
‘ശാഖയിൽ പോവാത്ത സംഘിയായിരിക്കുന്നത് എങ്ങനെയാകുമെന്ന് എനിക്ക് മനസ്സിലാവുമെന്നാണ്’ കങ്കണ പുസ്തകത്തെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ കോപ്പിക്ക് നന്ദി രാഹുൽ റോഷൻ, ശാഖയിൽ പോവാതെ സംഘിയാവുന്നത് എങ്ങനെയുണ്ടാവുമെന്ന് എനിക്കറിയാം. ഞാനിത് ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പാണ്. നിങ്ങളെ പരിചയപ്പെട്ടതിൽ സന്തോഷം. ഓൾ ദ ബെസ്റ്റ്,’-കങ്കണയുടെ ട്വീറ്റ് ഇങ്ങനെ.
Thank you for my copy @rahulroushan …. I know the feeling what it is like to be a Sanghi without going to a Shakha … I am sure I will enjoy it a lot …. was nice meeting you … all the best 🙏 pic.twitter.com/wr6nJ9yoOz
— Kangana Ranaut (@KanganaTeam) March 12, 2021
രാഹുൽ റോഷന്റെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയാണ് പുസ്തകം. ലിബറൽ മനോഭാവത്തിൽ നിന്നും സംഘി രാഷട്രീയത്തിലേക്ക് എങ്ങനെ മാറിയെന്ന് പുസ്തകത്തിൽ വിവരിക്കുന്നു. രൂപ പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കുന്നത്.
Discussion about this post