മോഹൻലാലിന്റെ മകൾ വിസ്മയയുടെ സാഹിത്യ ലോകത്തേക്കുള്ള പ്രവേശനത്തെ വരവേറ്റ് ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ. വാലന്റൈൻസ് ദിനത്തിൽ പുറത്തിറക്കിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തെ കുറിച്ചാണ് ബച്ചൻ കുറിപ്പ് പങ്കുവെച്ചത്.
‘മോഹൻലാൽ, മലയാള സിനിമയുടെ സൂപ്പർതാരം, എനിക്ക് ഒരുപാട് ആരാധനയുള്ള ഒരാൾ. അദ്ദേഹത്തിന്റെ മകൾ വിസ്മയ എഴുതിയ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകം എനിക്കയച്ചുതന്നു. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും സർഗ്ഗാത്മകവും സൂക്ഷ്മവുമായ യാത്ര. കഴിവ് പാരമ്പര്യമാണ്. എല്ലാ ഭാവുകങ്ങളും.‘-ബച്ചൻ കുറിച്ചു.
ജാപ്പനീസ് ഹൈക്കു കവിതകളുടെ മാതൃകയിൽ ചെറിയ വരികളിൽ വലിയ ആശയങ്ങൾ ഒളിപ്പിച്ചാണ് വിസ്മയയുടെ കുറിപ്പ്. വിസ്മയ എഴുതിയ എഴുപതിലധികം കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേർന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യപുസ്തകമാണിത്.
Discussion about this post