കൊച്ചി: വൈറ്റില മേല്‍പ്പാലത്തിലൂടെ ഉയരം കൂടിയ വാഹനങ്ങള്‍ കടന്നുപോകാന്‍ ശ്രമിച്ചാല്‍ മുകള്ഭാഗം മെട്രോ റെയിലില്‍ തട്ടുമെന്നു പറഞ്ഞ ബെന്നിയെന്ന യൂട്യൂബറാണ് സോഷ്യല്‍മീഡിയയുടെ പ്രധാന ഇര. ട്രോളി തിമര്‍ക്കുകയാണ് സൈബര്‍ ലോകം. നിരവധി പേരാണ് ബെന്നി ജോസഫ് ജനപക്ഷത്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോള്‍, ബെന്നി ജോസഫിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നടന് സാബുമോന്.
വൈറ്റില പാലത്തിലൂടെ കാറുമായി യാത്ര ചെയ്യുമ്പോള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. തല ഇടിച്ചു ചിതറി മരിച്ചേനേ, തലനാരിഴക്ക് രക്ഷപ്പെട്ടു. മുന്നറിയിപ്പ് തന്ന വിഫോര്‍ ജെട്ടിക്ക് നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേയെന്നും സാബു ഫേസ്ബുക്കില്‍ കുറിച്ചു. മേല്‍പ്പാലത്തിലൂടെ യാത്ര ചെയ്യവരെ വീഡിയോ പകര്‍ത്തി, കുനിയെടാ… കുനിയെടാ… എന്ന് കാറില്‍ നിന്നും വിളിച്ചുപറയുന്നുമുണ്ട്.
Discussion about this post