കൊട്ടരക്കര ശ്രീധരന് നായരുടെ ഇളയ മകള്‍ ശൈലജയും നടന് സുരാജ് വെഞ്ഞാറമൂടിന്റെ സഹോദരന് സജി വെഞ്ഞാറമൂടും അഭിനയ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുകയാണ്. ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും കാമറയ്ക്ക് മുന്പില് എത്തുന്നത്.
ജോജു ജോര്‍ജ്ജ്, അജു വര്‍ഗീസ്, നിരഞ്ജന് രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന് ആണ് നിര്‍വ്വഹിക്കുന്നത്. യോഹന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് ആണ് ചിത്രം നിര്‍മിക്കുന്നത്.
സലിം കുമാര്‍,കൃഷ്ണ കുമാര്‍,ജയകൃഷ്ണന്, മേജര്‍ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. പ്രൊഡക്ഷന്‍ കന്ട്രോളര് എസ്സാ കെ എസ്തപ്പാന്,കല-ശ്യാം കാര്ത്തികേയന്, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-അരവിന്ദന്, സ്റ്റില്‍സ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ‘ഒരു താത്വിക അവലോകന’ത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കുമെന്നാണ് വിവരം.
Discussion about this post