ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര അഭിനയിക്കുക. തന്റെ പുതിയ ചിത്രത്തില്‍ നയന്‍താരയാകും നായികയെന്ന് അല്‍ഫോന്‍സ് പുത്രന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ഫഹദ് ഫാസിലാണ് നായകന്. ബാക്കി അഭിനേതാക്കളുടെ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.
പാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം ചെയ്യുന്നതും അല്‍ഫോന്‍സ് പുത്രനായിരിക്കും.ലോകസിനിമ ചരിത്രത്തില്‍ പുതുമയൊന്നും ഇല്ലാത്ത മൂന്നാമത്തെ മലയാള ചലചിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. യുജിഎം എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ് & ആല്വിന് ആന്റണിയും ചേര്‍ന്നാകും ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ ആനന്ദ് സി ചന്ദ്രന്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോന്‍സ് പുത്രനാണ്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുത്രന് പുതിയ ചിത്രവുമായി എത്തുന്നത്. നിവിന്‍ പോളി നായകനായി 2015 പുറത്തിറങ്ങിയ പ്രേമം വന്‍ ഹിറ്റായിരുന്നു. മാലിക്കാണ് പുറത്തിറങ്ങാനുള്ള ഫഹദിന്റെ പുതിയ ചിത്രം.
Discussion about this post