പ്രണയ കഥയുമായി ജോജു ജോര്‍ജ് എത്തുന്നു. ‘മധുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ജോജു ജോര്‍ജിന് പുറമെ അര്ജുന് അശോകന്, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ജൂണ്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ഫോര്‍ട്ട് കൊച്ചിയും കോട്ടയവുമാണ് മറ്റ് ലൊക്കേഷനുകള്‍.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാദുഷ, സുരാജ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Posted by Joju George on Friday, 18 December 2020
Discussion about this post