മമ്മൂട്ടി ചിത്രം കസബ വിമര്ശിക്കപ്പെട്ടുവെങ്കില് അതിനര്‍ത്ഥം ശ്രദ്ധിക്കപ്പെട്ടുവെന്ന് കൂടിയാണെന്ന് തിരക്കഥാകൃത്തും നടനും കൂടിയായ രഞ്ജി പണിക്കര്‍. മകന് നിതിന്‍ രഞ്ജി പണിക്കര്‍ ആണ് കസബ സിനിമ സംവിധാനം ചെയതത്. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിമര്‍ശനങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം നമ്മള് കണ്ടെത്തും എന്നതാണ് അതിന്റെ ഏറ്റവും നല്ല ഗുണമെന്നും സ്വയം വിലയിരുത്താനും അഴിച്ചു പണിയാനും പുതുക്കാനുമൊക്കെ വിമര്‍ശനങ്ങള്‍ സഹായിക്കുമെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീവിരുദ്ധമായ സീനുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിമര്‍ശനമാണ് കസബ സിനിമക്കെതിരെ നിലനില്‍ക്കുന്നത്. കസബയിലെ സ്ത്രീ വിരുദ്ധത തുറന്നു പറഞ്ഞ നടി പാര്‍വതി തിരുവോത്തിനെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ പാര്‍വതി പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവം വലിയ തോതിലാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചത്. തര്‍ക്കം മമ്മൂട്ടി ഫാന്‍സ് അസോസിയേഷനും ഏറ്റെടുത്തിരുന്നു. വന്‍ വിമര്‍ശനങ്ങളാണ് നടി പാര്‍വതിക്കെതിരെ ഉയര്‍ന്നത്.
സുരേഷ് ഗോപി നായകനായ കാവല്‍ ആണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. കാവല്‍ സിനിമയുമായി ബന്ധപ്പെട്ട് നിതിന്‍ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. സിനിമയില്‍ പൊളിറ്റിക്കലി കറക്ടാവാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നിതിന്‍ പറഞ്ഞത്.
Discussion about this post