പ്രേക്ഷക പ്രിയങ്കരി ലിയോണയുടെ സഹോദരന് വിവാഹിതനായി. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സഹോദരന് ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങളാണ് ലിയോണ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
താനിയയാണ് ലയണിന്റെ വധു. Too much in awe of their love എന്ന കുറിപ്പോടെയാണ് സഹോദരന്റെ വിവാഹ ചിത്രം ലിയോണ പങ്കുവെച്ചത്. വിവാഹ റിസപ്ഷന്റെ ചിത്രവും ലിയോണ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സിനിമാ-സീരിയല്‍ താരമായ ലിഷോയുടെ മക്കളാണ് ലിയോണയും ലയണലും. നിരവധി പേര് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.
Discussion about this post