വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു..? വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍

Master Movie | Bignewslive

ദളപതി വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റീലിസ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍. ചിത്രം നെറ്റ്ഫ്ളിക്സിന് നല്‍കിയെന്നും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നിലവില്‍ എല്ലാ ചിത്രങ്ങളെയും പോലെ ഡിജിറ്റല്‍ റൈറ്റാണ് വിറ്റുപോയതെന്നും ഇത് ആമസോണിനാണ് വിറ്റതെന്നുമാണ് പ്രമുഖ ട്രാക്കര്‍മാരില്‍ ഒരാളായ ശ്രീദേവി ശ്രീധര്‍ നിര്‍മ്മാതാക്കളെ ഉദ്ദരിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആമസോണ് പ്രൈമിനാണ് റൈറ്റ് വിറ്റതെന്നും ചിത്രം തീയ്യേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഇവര്‍ അറിയിക്കുന്നു.
ാണ് ഇവര്‍ പറയുന്നത്.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം ചിത്രത്തിനായി കാത്തിരിക്കുകയാണ്.

Exit mobile version