തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ജനഹൃദയം കീഴടക്കി ഉടലാഴം. ഗുളികന് എന്ന ട്രാന്സ്ജെന്ഡറിലൂടെ ഗോത്രജീവിതവും ആദിവാസി സമത്വവും പ്രമേയമാക്കിയതാണ് ചിത്രം. കേരളത്തില്‍ ആദ്യമായാണ് ഉടലാഴം പ്രദര്‍ശിപ്പിക്കുന്നത്. പ്രേക്ഷകര്‍ ചിത്രത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
സമൂഹത്തില്‍ ഒറ്റപ്പെട്ട ആദിവാസി പണിയ സമുദായത്തിന്റ ജീവിതം അതേപടി ചിത്രീകരിച്ച ചിത്രം ആസ്വാദകരെ സ്വാദീനിച്ചു. പണിയ ഗോത്രാചാരപ്രകാരം ഇന്നും നിലനില്‍ക്കുന്ന ആചാരമായ പതിനാലാം വയസിലെ കല്യാണവും തുടര്‍ന്ന് ഗുളികന് നേരിടേണ്ടിവരുന്ന ലിംഗപ്രതിസന്ധിയും ദാരിദ്ര്യവുമാണ് ഉടലാഴത്തിന്റ ഇതിവൃത്തം.
ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ മലയാളിക്ക് പരിചിതനായ മണിയാണ് ഗുളികനെ അവതരിപ്പിച്ചത്. ഒറ്റ കഥാപാത്രം കൊണ്ടുതന്നെ മണി മേളയിലെ താരമായിക്കഴിഞ്ഞു. മാതിയെ അവതരിപ്പിച്ച രമ്യവല്സലയ്ക്കും കിട്ടി നിറഞ്ഞ കൈയ്യടി. മുംബൈ ചലച്ചിത്രമേളയിലും ഏറെ ശ്രദ്ധനേടിയ ചിത്രം വൈകാതെ തീയേറ്ററിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം
Discussion about this post