അഭിനയ മികവുകൊണ്ടും ശക്തമായ നിലപാടുകൊണ്ടും ഒരുപാട് ആരാധകരെ വാരിക്കൂട്ടിയ സിനിമാതാരമാണ് പാര്‍വതി തിരുവോത്ത്. അടുത്തിടെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുടെ മോശം പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പാര്‍വതി സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു.
ഇത് സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം കണക്കിന് മറുപടി നല്‍കുകയും ചെയ്തു താരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ നടി തന്റെ പുത്തന്‍ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം പങ്കുവെക്കാറുണ്ട്.
കഴിഞ്ഞദിവസം പാര്‍വതി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ടോപ് ലെസ്സ് ചിത്രങ്ങള്‍ ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലായി. പലരും നല്ല അഭിപ്രായം അറിയിച്ചു. എന്നാല്‍ പതിവു പോലെ വിമര്‍ശിച്ചെത്തിയവരും നിരവധിയാണ്.
ഉടുപ്പിടാതെ ഫോട്ടോ എടുക്കുന്നത് മോശം ആണെന്ന് അറിയില്ലേ സഹോദരി.ഇത് കേരളം ആണ്.നമുക്ക് ഒരു സംസ്കാരം ഉണ്ട്.തല മറന്നു എണ്ണ തേക്കരുത്..അത്പോലെ മരിച്ചു ചെല്ലുമ്പോള്‍ ദൈവം നരകത്തില്‍ ഇട്ടു പൊരിക്കും എന്ന ഭയം ഇല്ലേ താങ്കള്‍ക്ക് എന്നാണ് ചിത്രത്തിന് താഴെ വന്ന കമന്റുകള്‍. അതേസമയം, ചിത്രം വളരെ നന്നായിട്ടുണ്ടെന്ന് കൂടുതല്‍ പേരും കമന്റ് ചെയ്തു.
Discussion about this post