ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഭൂമിക ചൗള. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും അതിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘സ്വയം സ്നേഹിക്കണം’ എന്ന ഉപദേശമാണ് താരം നല്‍കിയിരിക്കുന്നത്.
മഞ്ഞ ടീഷര്‍ട്ട് അണിഞ്ഞിട്ടുള്ള തന്റെ ഫോട്ടോയാണ് താരം ഷെയര്‍ ചെയ്തിട്ടുള്ളത്. സ്വയം സ്നേഹിക്കുക. നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നതുപോലെ. സ്വന്തം കാര്യത്തിനു വേണ്ടിയും സമയം കണ്ടെത്തുക, പ്രാര്‍ഥിക്കാന്‍, പഠിക്കാന്‍ എന്നുമാണ് ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്.
‘യുവകുഡു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഭൂമിക വെള്ളിത്തിരയിലെത്തുന്നത്. വിജയ് നായകനായി എത്തിയ ‘ബദ്രി’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാരി.
Discussion about this post