ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’-ന്റെ ടീസര്‍ പുറത്തിറങ്ങി. ദുല്ഖര്സല്മാന് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പങ്കുവെച്ചത്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹമീദ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഉര്‍വ്വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്.
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നല്ലൊരു കുടുംബചിത്രം കൂടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും ജോസ് സെബാസ്റ്റ്യന്റേതു തന്നെയാണ്. ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്, മാമുക്കോയ, ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
Discussion about this post