‘രസികൻ’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് ഒരുപിടി ജനപ്രിയ ചിത്രങ്ങളിൽ താരമായ നടിയാണ് സംവൃത സുനിൽ താരം നീണ്ട ഇടടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുമ്പോൾ ആരാധകർക്കും ഏറെ സന്തോഷം. അതേസമയം, രസികൻ ചിത്രത്തിലേക്ക് താൻ എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ധാരാളം അവസരങ്ങൾ തന്നെ തേടിയെത്തിയിരുന്നു എന്ന സംവൃതയുടെ മുമ്പത്തെ വാക്കുകൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
2004ൽ രസികനിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ പൃഥ്വിരാജിന്റെ നായികയാവാനുള്ള അവസരവും തനിക്ക് വന്നു ചേർന്നിരുന്നെന്നും എന്നാൽ താനത് നിരസിക്കുകയായിരുന്നു എന്നും സംവൃത പറയുന്നു.
വെറും 9 ആം ക്ലാസിൽ പഠിക്കുമ്പോഴാണ് പൃഥ്വിരാജിന്റെ നായികയായി ‘നന്ദനം’ എന്ന സിനിമയിലേയ്ക്ക് അവസരം ലഭിച്ചത്. പക്ഷേ അന്ന് അഭിനയിക്കാനുള്ള താൽപ്പര്യം ഇല്ലാത്തത് കൊണ്ട് പോയില്ല. പിന്നീട് 2004ൽ രസികന്റെ ഭാഗമാവുകയായിരുന്നെന്നും നടി വ്യക്തമാക്കി.
താൻ കോളേജ് ഹോസ്റ്റലിൽ പല്ല് തേയ്ച്ച് കൊണ്ടിരുന്നപ്പോഴാണ് ലാൽ ജോസ് സാറും രാജീവ് അങ്കിളും തന്നെ തേടി ഹോസ്റ്റലിൽ എത്തിയതെന്ന് സംവൃത പറയുന്നു. സംവിധായകൻ രഞ്ജിത് അങ്കിൾ കുടുംബ സുഹൃത്താണെന്നും അങ്കിൾ പറഞ്ഞിട്ടാണ് ഇവർ അപ്രതീക്ഷിതമായി ഹോസ്റ്റലിൽ എത്തിയതെന്നും സംവൃത വിവരിച്ചു.
അവർ എത്തുന്നതിന് തൊട്ടുമുമ്പത്തെ ദിവസം വിളിച്ച് തന്റെ ഉയരം ചോദിച്ചപ്പോൾ അഭിനയിക്കാൻ താൽപ്പര്യമില്ലാത്തതിനാൽ കുറച്ച് കൂട്ടിയാണ് ഉയരം പറഞ്ഞത്. എന്നാൽ നേരിൽ കണ്ടപ്പോൾ തന്റെ ഫോട്ടോ എടുത്തു. രണ്ട് ദിവസം കഴിഞ്ഞ് തന്നെ സിനിമയിലേയ്ക്ക് എടുത്തെന്ന് വീട്ടിലേയ്ക്ക് വിളിച്ചറിയിക്കുകയും. അടുത്ത ദിവസം തന്നെ രസികൻ ചിത്രീകരണം ആരംഭിച്ചെന്നും സംവൃത പറയുന്നു.
Discussion about this post