കിടിലന്‍ മേക്കോവറില്‍ സംയുക്ത മേനോന്‍; വികെ പ്രകാശിന്റൈ ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് എരിഡ. എരിഡ എന്നത് ഗ്രീക്ക് പദമാണ്.

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. പുറത്തുവിട്ട പുതിയ പോസ്റ്ററില്‍ ഞെട്ടിക്കുന്ന മേക്കോവറിലാണ് സംയുക്ത ഉള്ളത്. നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

വൈവി രാജേഷ് തിരക്കഥ, സംഭാഷണം എന്നിവയൊരക്കുന്ന ചിത്രം അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Exit mobile version