അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബെല്‍ ബോട്ട’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ച ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. അക്ഷയ് കുമാര്‍ തന്റെ ട്വിറ്ററിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണത്തിനായി അക്ഷയ് കുമാര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ സ്കോട്ലന്റിലേക്ക് പറന്നിരുന്നു. വാണി കപൂര്‍, ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
രഞ്ജിത് എം തിവാരി ആണ് ചിത്രത്തിന്റെ സംവിധായകന്. രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. 2021 ഏപ്രില്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുക.
Alone we can do so little, together we can do so much. Its teamwork and I am grateful to each and every member of the cast and crew. #BellBottomCompleted. Here’s the poster
.@Vaaniofficial @humasqureshi @LaraDutta @vashubhagnani @ranjit_tiwari @jackkybhagnani @honeybhagnani pic.twitter.com/Wyf08FMcen— Akshay Kumar (@akshaykumar) October 1, 2020
Discussion about this post