‘എറിദ’യുമായി വികെ പ്രകാശ്; നായിക സംയുക്ത മേനോന്‍

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘എറിദ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘പ്രണയത്തിലായിരിക്കുന്ന ഒരു ദേവതയുടെ കഥ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

സംയുക്ത മേനോന്‍ ആണ് നായിക. കിഷോര്‍, നാസര്‍, ധര്‍മ്മജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. വികെ പ്രകാശിന്റെ ഗുലുമാല്‍, ത്രീ കിംഗ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള വൈവി രാജേഷ് ആണ് പുതിയ ചിത്രത്തിന്റെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറുകളില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വികെ പ്രകാശിന്റെ തന്നെ നിര്‍മ്മാണക്കമ്പനിയായ ട്രെന്റ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് ആണ് സഹനിര്‍മ്മാണം.

Exit mobile version