സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്റെ മകന് ഷാജി പാപ്പനേയും സംഘത്തേയും പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍, വിനായകന്റെ ഡ്യൂഡ്, സണ്ണി വെയ്ന്റെ സാത്താന്‍ സേവ്യര്‍, വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീര്‍ എന്നീ കഥാപാത്രങ്ങളെയാണ് മിഥുന്‍ മകന് പരിചയപ്പെടുത്തി കൊടുക്കുന്നത്.
ഇതൊക്കെ കേട്ട് അച്ഛന്റെ കൈയിലിരുന്ന് ആവേശത്തോടെ ചിരിക്കുകയും ചാടുകയും ചെയ്യുന്ന കുഞ്ഞിന്റെ ക്യൂട്ട് വീഡിയോ മിഥുന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വീഡിയോയ്ക്ക് ‘നല്ലതാ’ എന്ന പാപ്പന്‍ സ്‌റ്റൈല്‍ കമന്റുമായി ജയസൂര്യയും രംഗത്ത് എത്തി. ജൂനിയര്‍ മിഥുന്‍ ഇപ്പോഴെ സംവിധാനം പഠിച്ചു തുടങ്ങിയോ എന്നാണ് വിജയ് ബാബു കമന്റ് ചെയ്തിരിക്കുന്നത്.
2015 ലാണ് ‘ആട്’ റിലീസ് ചെയ്തത്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. 2017ല്‍ ആട് 2വും റിലീസ് ചെയ്തു. വൈകാതെ തന്നെ ആട് 3 ഒരുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സൈക്കോ ത്രില്ലര്‍ ചിത്രമായ ‘അഞ്ചാം പാതിര’യുടെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്.
Discussion about this post