മല്ലിക സുകുമാരനും മകന് ഇന്ദ്രജിത്തും തമ്മിലുള്ള കൊച്ചുകൊച്ചു രസകരമായ തര്‍ക്കങ്ങളുടെ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മല്ലിക സുകുമാരന്‍ മകന്റെ കൊച്ചിയിലെ വീട്ടിലെത്തിയതായിരുന്നു.
അമ്മയെ കണ്ട സന്തോഷത്തിലാണ് ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും. രസകരമായൊരു വിഡിയോ പങ്കുവച്ചുകൊണ്ട് പൂര്‍ണിമയാണ് അമ്മ വീട്ടിലെത്തിയ വിവരം പ്രേക്ഷകരെ അറിയിച്ചത്. അമ്മയും മകനും തമ്മിലുള്ള കൊച്ചുകൊച്ചു തര്‍ക്കങ്ങളാണ് വിഡിയോയില്‍ കാണാനാകുക.
‘ആരാണ് കൊച്ചിയില്‍ എത്തിയിട്ടുള്ളതെന്ന് നോക്കൂ, ഈ വഴക്കുകളൊക്കെ ഞാന്‍ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.’-സോഷ്യല്മീഡിയിയില് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പായി പൂര്‍ണിമ കുറിച്ചു. വഴക്കില്‍ അമ്മ തന്നെയാണ് അവസാനം വിജയിച്ചതെന്നും വിജയത്തിനുശേഷം അമ്മയുടെ ഒരു ഭാവപ്രകടനം കാണേണ്ടതാണെന്നും പൂര്‍ണിമ പറയുന്നു.
ഒരു ഫയര്‍ സ്റ്റിക്ക് മേടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇവരുടെ തര്‍ക്കം. വീഡിയോ എന്തായാലും സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു ഇപ്പോള്‍.
Discussion about this post