അഡാറ് വേഷത്തില്‍ ജോജു ജോര്‍ജും, ചെമ്പന്‍ വിനോദും, നൈല ഉഷയും ഒന്നിക്കുന്ന ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസിന്റെ അടുത്തിടെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്റര്‍ വന്‍ജനശ്രദ്ധ നേടിയിരുന്നു.
ചിത്രത്തില്‍ പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദുമാണ് എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന് ആണ്.
ചാന്ദ്വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.
Discussion about this post