നിത്യ മേനോനെ നായികയാക്കി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്പി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടു. ഫേസ്ബുക്കിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. രഞ്ജി പണിക്കറും നിത്യാ മേനോനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ രഞ്ജി പണിക്കര്‍ തികച്ചും വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുന്നത്. ലൗഡ്സ്പീക്കര്‍ കാലത്തിന് മുമ്പ് ശബ്ദം ഉച്ചത്തില്‍ കേള്‍പ്പിക്കുന്നതില്‍ നാട് നിറഞ്ഞു നിന്ന കോളാമ്പിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്‍വഹിക്കുന്നത്.
നിര്‍മ്മാതാവ് സുരേഷ്കുമാര്‍, രോഹിണി, ഗായകന് വിജയ് യേശുദാസ്, സിദ്ധാര്‍ത്ഥ് മേനോന്, മഞ്ജു പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നിര്‍മ്മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post