പഞ്ചവര്‍ണ്ണ തത്ത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധര്വന്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്.
ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായിട്ടാണ് മമ്മൂട്ടി എത്തുക. സലിംകുമാര്‍, ഹരീഷ് കണാരന്, സുരേഷ് കൃഷ്ണ, മണിയന് പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
സിനിമയുടെ തുടക്കം കുറിച്ച ചടങ്ങുകള്‍ക്കിടയില്‍ സര്‍പ്രൈസ് അതിഥിയായി മോഹന്‍ലാലും എത്തിയിരുന്നു. രമേഷ് പിഷാരടിക്ക് ആശംസകള്‍ നേര്‍ന്നാണ് മോഹന്‍ലാല്‍ പോയത്. ചടങ്ങില്‍ മുകേഷ്, ധര്മ്മജന്, അബുസലിം, സുരേഷ് കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post