ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കീ’. ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഹാക്കറായ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ജീവ എത്തുന്നത്. ചിത്രത്തില്‍ ജീവയുടെ എതിരാളിയായി എത്തുന്നത് അവതാരകനായി എത്തി മലയാളികളുടെ ഹൃദയം കവര്‍ന്ന ഗോവിന്ദ് പത്മസൂര്യയാണ്. ചിത്രത്തില്‍ ഗോവിന്ദ് പത്മസൂര്യയുടെ കഥാപാത്രവും കമ്പ്യൂട്ടര്‍ ഹാക്കര്‍ ആണ്. ഇരുവരും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. സുഹാസിനി, ആര്‍ജെ ബാലാജി, മനോബാല, പ്രശസ്ത തെലുങ്ക് നടന് രാജേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാലീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം. ഏപ്രിലില്‍ 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
Discussion about this post