സിനിമാ മേഖലയില്‍ ഇപ്പോള്‍ സൈനിക പശ്ചാത്തലത്തിലുള്ള സിനിമകള്‍ക്കാണ് ഡിമാന്റ്. ഇന്ത്യന്‍ സൈന്യം ഉറിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ‘ഉറി: ദി സര്‍ജിക്കല്‍’ സ്ട്രൈക്ക് ബോക്സ്ഓഫീസില്‍ 250 കോടി നേടി തീയ്യേറ്ററുകളില്‍ ഇപ്പോഴും തുടരുകയാണ്.
ഇപ്പോഴിതാ സൈനിക പശ്ചാത്തലത്തില്‍ മറ്റൊരു ചിത്രം കൂടി വരികയാണ്. തെലുങ്കില്‍ നിന്നാണ് ഇത്തവണ ചിത്രമെത്തുന്നത്. ‘ഓപറേഷന് ഗോള്‍ഡ് ഫിഷ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസറില്‍ പറയുന്നത്.
ആദി സായ്കുമാറാണ് ചിത്രത്തിലെ നായകന്. സാഷ ഛേത്രി, അനീഷ് കുരുവിള, മനോജ് നന്തം, കാര്‍ത്തിക് രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post