മലയാളികളുടെ പ്രിയപ്പെട്ട സിനിമാ നടനാണ് മമ്മൂട്ടി. അതേപോലെ ഹിറ്റ് സിനിമകള്‍ ഒരുക്കി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ലാല്‍ജോസ്. മമ്മൂട്ടിയെ നായകനാക്കി 1998 ല്‍ ഒരുക്കിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാല്‍ ജോസ് സംവിധാന രംഗത്തിലേക്ക് കടന്നു വരുന്നത്.
ഇപ്പോഴിതാ നടന് മമ്മൂട്ടിയെ കുറിച്ചു ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. തന്റെ ആദ്യ ചിത്രത്തില്‍ നായകനായി അവസരം തന്നില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി തീര്‍ത്ത് പറഞ്ഞതായി ലാല്‍ജോസ് വ്യക്തമാക്കി.
അഴകിയ രാവണന് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. ചിത്രം വന്‍ഹിറ്റായിരുന്നു. താന്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന സമയത്ത് ചിത്രത്തില്‍ നായകനായി അഭിനയിക്കാമെന്ന് മമ്മൂട്ടിയാണ് ഇങ്ങോട്ട് പറഞ്ഞത്. ആദ്യ ചിത്രത്തില്‍ ആയിരിക്കും താന്‍ മുഴുവനായി ഇന്‍വെസ്റ്റ് ചെയ്യുകയെന്നും മമ്മൂട്ടി പറഞ്ഞു.
ആദ്യ ചിത്രത്തില്‍ നായകനാക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി തീര്‍ത്ത് പറഞ്ഞതായി ലാല്‍ ജോസ് തുറന്നുപറഞ്ഞു. പലസമയത്തും മമ്മൂട്ടി വാശി പിടിച്ച സമയത്ത് അതേ വാശിയില്‍ തിരിച്ചും നിന്നിട്ടുണ്ടെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.
വേറെയൊരു നടന് ആയിരുന്നെങ്കില്‍ ഇക്കാര്യങ്ങളെല്ലാം മനസ്സില്‍ വൈരാഗ്യമായി സൂക്ഷിച്ചേനെയെന്നും മമ്മൂട്ടി പക്ഷേ ആ സമയത്ത് തന്നെ അതെല്ലാം വിട്ടു കളയുകയും തോളില്‍ വന്നു കൈയിടുകയും ചെയ്യുമായിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു.
Discussion about this post