ജനപ്രിയ സംഗീത സംവിധായകന് പി.എസ്.ജയഹരിക്കും മീനാക്ഷിക്കും പ്രണയ സാഫല്യം. ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. കഴിഞ്ഞ ദിവസമാണ് ജയഹരിയുടെയും മീനാക്ഷിയുടേയും വര്‍ഷങ്ങളോളം നീണ്ട
പ്രണയം പൂവണിഞ്ഞത്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പല തവണ മാറ്റി വയ്ക്കേണ്ടി വന്ന വിവാഹം ഇന്നലെ തിരുവനന്തപുരം അണ്ടൂര്‍ക്കോണം ത്രിജ്ജ്യോതിപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ വച്ച് നടത്തുകയായിരുന്നു. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
തിരുവനന്തപുരം സ്വദേശികളായ ബിജോയിയുടെയും നിഷയുടെയും മകളായ മീനാക്ഷി എംഎസ്സി കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ്. തിരുവനന്തപുരം കുമാരപുരത്ത് ശശിധരന് നായരുടെയും പരേതയായ പ്രേമരാമേശ്വരിയുടെയും മകനാണ് പി എസ് ജയഹരി.
ഹിറ്റ് സിനിമയായ അതിരന് കൂടാതെ ജിം ബൂം ബാ എന്ന ചിത്രവും കോവിഡ് കാരണം മുടങ്ങിക്കിടക്കുന്ന നിരവധി ചിത്രങ്ങളുടെയും, ജനപ്രിയ വെബ് സീരീസ് കരിക്ക്, അമല മ്യൂസിക് വിഡിയോ, നിരവധി ഇന്‍ഡിപെന്‍ഡന്‍ഡ് ഗാനങ്ങള്‍ എന്നിവയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Discussion about this post