സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന സുരരൈ പോട്ര് എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനിരിക്കെ എടുത്ത തീരുമാനം ഒന്നുകൂടി ആലോചിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് ഹരി. താരത്തിന് കത്തെഴുതിയാണ് ഹരി ആവശ്യപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തീയേറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് ചെയ്യാമെന്ന് സൂര്യ തീരുമാനിക്കുന്നത്. ഒരു ആരാധകനെന്ന നിലയില്‍ താങ്കളുടെ സിനിമകള്‍ ഒടിടിയില്‍ അല്ല, മറിച്ച് തീയേറ്ററില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സിനിമകള്‍ക്ക് തീയേറ്ററില്‍ ഉഗ്രന്‍ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുള്ളതല്ലേ. ആ പ്രതികരണങ്ങളും കൈയ്യടികളുമാണ് നമ്മെ ഇവിടെവരെയെത്തിച്ചത്. അവരെ നാം മറക്കരുതെന്ന് ഹരി കുറിക്കുന്നു.
സിനിമയാണ് നമ്മുടെ ദൈവം. ദൈവം എല്ലായിടത്തുമുണ്ട്. സിനിമ തീയേറ്ററുകളില്‍ എത്തിയാല്‍ മാത്രമേ നമുക്ക് ബഹുമാനം ലഭിക്കൂ. സംവിധായകര്‍ക്കും അവരുടെ ക്രിയാത്മകതയ്ക്കും പ്രശസ്തിയും പേരും ലഭിക്കുന്നത് അപ്പോഴാണ്. നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നല്ലപോലെ അറിയുന്നയാളാണ് ഞാന്‍. താങ്കള്‍ എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിക്കണം. സിനിമയുള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്തിയും നിലനില്‍ക്കുമെന്നും കത്തില്‍ കുറിക്കുന്നു.
കത്തിന്റെ പൂര്‍ണ്ണ രൂപം;
നിരവധി വര്‍ഷങ്ങള്‍ നാം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടല്ലോ. ചില കാര്യങ്ങള്‍ പങ്കുവെക്കാമെന്നു വച്ചു. ഒരു ആരാധകനെന്ന നിലയില്‍ താങ്കളുടെ സിനിമകള്‍ ഒ ടി ടിയില്‍ അല്ല, മറിച്ച് തീയേറ്ററില്‍ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സിനിമകള്‍ക്ക് തീയേറ്ററില്‍ ഉഗ്രന്‍ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുള്ളതല്ലേ. ആ പ്രതികരണങ്ങളും കൈയ്യടികളുമാണ് നമ്മെ ഇവിടെവരെയെത്തിച്ചത്. അവരെ നാം മറക്കരുത്.
സിനിമയാണ് നമ്മുടെ ദൈവം. ദൈവം എല്ലായിടത്തുമുണ്ട്. സിനിമ തീയേറ്ററുകളില്‍ എത്തിയാല്‍ മാത്രമേ നമുക്ക് ബഹുമാനം ലഭിക്കൂ. സംവിധാ.കര്‍ക്കും അവരുടെ ക്രിയാത്മകതയ്ക്കും പ്രശസ്തിയും പേരും ലഭിക്കുന്നത് അപ്പോഴാണ്. നിര്‍മാതാക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നല്ലപോലെ അറിയുന്നയാളാണ് ഞാന്‍. താങ്കള്‍ എടുത്ത തീരുമാനത്തെക്കുറിച്ച് വീണ്ടും ചിന്തിക്കണം. സിനിമയുള്ളിടത്തോളം കാലം താങ്കളുടെ പേരും പ്രശസ്തിയും നിലനില്ക്കും. നേരത്തെ സൂര്യ നിര്‍മ്മിച്ച് ജ്യോതിക നായികയായ പൊന്മകള് വന്താല്‍ എന്ന ചിത്രം ആമസോണില്‍ റിലീസ് ചെയ്തിരുന്നു.
Discussion about this post