പ്രതിഫലത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് നടന് പ്രഭാസ്. മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് നാഗ് അശ്വിന് ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് താരത്തിന് നല്കിയ പ്രതിഫലം നൂറുകോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ അഭിനയിക്കുന്നതിന് 70 കോടി രൂപയും മൊഴിമാറ്റത്തിനുള്ള അവകാശത്തിന്റെ വകയില്‍ 30 കോടി രൂപയുമാകും ലഭിക്കുക. നേരത്തെ എആര്‍ മുരുഗദോസിന്റെ ദര്‍ബാര്‍ എന്ന ചിത്രത്തിനായി 70 കോടി രൂപയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് പ്രതിഫലം നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിയാണെങ്കില്‍ സ്റ്റൈല്‍ മന്നന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടനായി പ്രഭാസ് മാറും.
ചിത്രത്തില്‍ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. അശ്വിനി ദത്താണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. വൈജയന്തി ക്രിയേഷന്‍സ് 300 കോടിയിലധികം രൂപ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ടെന്നും അതില്‍ ധാരാളം ഗ്രാഫിക്സ്, സിജിഐ ജോലികള്‍ ഉള്‍പ്പെടുമെന്നും അഭ്യൂഹങ്ങളുണ്ട്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന വന്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രമാണിതെന്നാണ് സൂചന.
Discussion about this post