‘വാഴയുടെ കൂമ്പുകള്‍ കൊണ്ട് കിരീടം, വാഴയിലകളില്‍ പൊതിഞ്ഞ് ശരീരവും’ ഇത് നടി അനിഖ സുരേന്ദ്രന് പങ്കുവെച്ച പുതിയ ചിത്രങ്ങളിലെ വേഷവിധാനമാണ്. വ്യത്യസ്തമായ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൂമ്പിലെ പൂവ് തന്നെയാണ് കൈയ്യില്‍ അണിഞ്ഞിരിക്കുന്നത്. സംഭവം ഇപ്പോള്‍ വൈറലാണ്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയിലൂടെയാണ് അനിഖ സുരേന്ദ്രന് വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഖ പ്രേക്ഷക ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
അടുത്തിടെ പങ്കുവെച്ച നാടന്‍ വേഷത്തിലെത്തിയ ചിത്രങ്ങളും വൈറലായിരുന്നു. പിന്നാലെയാണ് താരം ഗ്ലാമര്‍ വേഷത്തിലെത്തിയ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും സിനിമാറ്റോഗ്രാഫറുമായ മഹാദേവന് തമ്പിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post