മുംബൈ: എല്ലാവരും വീട്ടിനുള്ളില്‍ തന്നെയുണ്ടെങ്കിലും ആരുമായും ബന്ധമില്ല, വീട് ഒരു ജയിലറ പോലെയായി മാറിയിരിക്കുകയാണെന്ന് ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്. കോവിഡ് ഭേദമായി വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.
മുന്‍പ് ഉണ്ടാകാത്ത വിധം മനസ്സ് ചലിച്ചുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. എല്ലാവരും തൊട്ടടുത്ത് തന്നെയുണ്ടെങ്കിലും വീട്ടില്‍ ഏകാന്തതയിലാണ്. ആരുമായും ബന്ധമില്ല. സിനിമയില്‍ കാണുന്നതുപോലെ തന്നെ ജയിലറയായി മാറിയിരിക്കുകയാണെന്ന് അമിതാഭ് ബച്ചന് പറയുന്നു.
ചില്ലിന് ഇരുപുറത്തുനിന്നോ ഫോണിലൂടെയോ മാത്രമാണ് പ്രിയപ്പെട്ടവരോട് സംസാരിക്കുന്നത്. ഇഞ്ചുകള്‍ മാത്രം അപ്പുറത്ത് കുടുംബം ഉണ്ടെങ്കിലും അവര്‍ എത്രയോ ദൂരെയായാണ് അനുഭവപ്പെടുന്നത്. വൈദ്യ പരിശോധനകള്‍ തുടരുമ്പോഴും മനസ്സ് മുന്‍പൊരിക്കലും ഇല്ലാത്തവിധം വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
എനിക്ക് നിങ്ങളുടെ അനുഗ്രഹമുണ്ട്, സമ്പത്തും പ്രശസ്തിയും അഹങ്കാരവും നീണ്ടുനില്‍ക്കില്ലെന്ന് കേട്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. രക്ഷാബന്ധന് അണിഞ്ഞ ചിത്രവും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് മൂന്നാഴ്ച നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
Discussion about this post