അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന ചിത്രം ‘ദില്‍ ബേച്ചാരാ’ കഴിഞ്ഞ ദിവസമാണ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തത്. ചിത്രത്തെ കുറിച്ച് നടന് രാജ്കുമാര് റാവു പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ‘ദില്‍ ബേച്ചാരാ’ കണ്ട് ഹൃദയം തകര്‍ന്നുവെന്നാണ് രാജ്കുമാര് റാവു കുറിച്ചത്.
‘ഒരിക്കല്‍കൂടി എന്റെ ഹൃദയം തകര്‍ന്നു. അത് വളരെ മനോഹരമാണ്. ഹൃദയ സ്പര്‍ശിയായ സിനിമ. സുശാന്തിന്റെ ഗംഭീരമായ പ്രകടനം. എനര്‍ജിയും പുഞ്ചിരിയും, ഞങ്ങളുടെ സൂപ്പര്‍സ്റ്റാര്‍’ എന്നാണ് രാജ്കുമാര് റാവു കുറിച്ചത്.
നവാഗതനായ മുകേഷ് ചബ്രയാണ് ചിത്രത്തിന്റെ സംവിധായകന്. സഞ്ജന സാംഘിയാണ് നായിക. കാന്‍സറിനോട് പോരാടുന്ന കിസി, മാനി എന്നിവരുടെ ജീവിതമാണ് ചിത്രം പറയുന്നത്. അതേസമയം സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി ‘ദില്‍ ബേച്ചാര’ സൗജന്യമായാണ് ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്തിരിക്കുന്നത്.
Discussion about this post