കൊച്ചി: പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിക്കാന്‍ അനുമതി നല്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായിരിക്കും ഷൂട്ടിംഗ്. നിലവില്‍ ചിത്രീകരണം നടക്കുന്ന ചിത്രങ്ങളുടെ റിലീസിന് ശേഷം മാത്രമായിരിക്കും ഈ ചിത്രങ്ങള്‍ തീയ്യേറ്ററുകളിലെത്തുക.
താരങ്ങളുടെ പ്രതിഫല വിഷയത്തില്‍ താരസംഘടനയായ എഎംഎംഎയും ഫെഫ്കയും അടക്കം അനുകൂലമായ നിലപാട് എടുത്തതിനെ തുടര്‍ന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
നിലവില്‍ ചിത്രീകരണം നടക്കുന്ന ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പുതിയ ചിത്രങ്ങള്‍ ആരംഭിക്കാവൂ എന്നാണ് നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി നിരവധി സംവിധായകര്‍ രംഗത്ത് എത്തുകയും ചിത്രങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Discussion about this post