സിനിമ താരങ്ങളില്‍ പലരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തങ്ങളുടെ വിശേഷങ്ങളും സന്തോഷ സങ്കടനിമിഷങ്ങളെക്കുറിച്ചുമെല്ലാം താരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പലപ്പോഴും തുറന്നുപറയാറുണ്ട്.
അത്തരത്തില്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് വീണ നായര്‍. സിനിമയിലൂടെയും സീരിയലിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വീണ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്. വലിയ ഒരു കൂട്ടം ആരാധകര്‍ ഇത് സ്വീകരിക്കാറുമുണ്ട്.
എന്നാല്‍ ചിലര്‍ വളരെ മോശമായാണ് പ്രതികരിക്കാറുള്ളത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രത്തിന് താഴെ മോശം കമന്റിട്ടയാള്‍ക്കെതിരെ പ്രതികരിച്ച് വീണ രംഗത്തെത്തി. ജോണ്സണ് തോമസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് മോശം കമന്റ് വന്നത്.
ഇയാള്‍ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. ‘ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും’ എന്ന് കമന്റെ കണ്ടതിന് പിന്നാലെ വീണ നായര്‍ പ്രതികരിച്ചു.
ഫേസ്ബുക്ക് ഐഡിയുടെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു വീണയുടെ കുറിപ്പ്. പിന്നാലെ കോട്ടയം എസ്പിക്ക് നല്കിയ പരാതിയുടെ സ്ക്രീന്‍ഷോട്ടും വീണ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കോട്ടയം എസ്പി ജയദേവന് സാറുമായി സംസാരിച്ചുവെന്നും ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന് വിശ്വാസമുണ്ടെന്നും വീണ ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post