പിറന്നാള്‍ ദിനത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും മാസ്കും സാനിറ്റൈസറും നല്കി ജന്മദിനം വ്യത്യസ്തമാക്കിയിരിക്കുകയാണ് നടന് സണ്ണി വെയ്നിന്റെ ഭാര്യയും നര്‍ത്തകിയുമായ രഞ്ജിനി.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തന്നോടൊപ്പം നില്ക്കുന്ന ജീവിതപങ്കാളിയ്ക്ക് ജന്മദിനാശംസകളും അഭിനന്ദനങ്ങളും നേര്‍ന്നുകൊണ്ട് സണ്ണി വെയ്ന്‍ തന്നെ പങ്കുവെച്ചതാണ് ഇക്കാര്യം. മനുഷ്യരാശി മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് കഴിയുന്ന ഇക്കാലത്ത് മികച്ചൊരു മാതൃക കാട്ടിയ രഞ്ജിനിയെ ആരാധകരും അഭിനന്ദിക്കുന്നുണ്ട്.
Discussion about this post