പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘രാധേ ശ്യാ’മിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രഭാസും ചിത്രത്തിലെ നായിക പുജ ഹെഗ്ഡേയും ഒരുമിച്ചു നില്ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ട പോസ്റ്ററിലുള്ളത്.
രാധാകൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തിനു വേണ്ടി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റ് ഒരുക്കിയത് നേരത്തെ വാര്‍ത്തകളില്‍ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തുന്നത്.
സത്യരാജ്, ഭാഗ്യശ്രീ, കുനാല്‍ റോയ് കപൂര്‍, ജഗപതി ബാബു, ജയറാം, സച്ചിന് ഖേദ്കര്‍, ബീന ബെനാര്ജി, മുരളി ശര്‍മ്മ, സാഷ ഛേത്രി, പ്രിയദര്‍ശിനി, റിധി കുമാര്‍, സത്യന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ചിത്രീകരണം 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാക്കി ഭാഗങ്ങള്‍ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post