ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വൈറ്റിലയില്‍ ആരംഭിച്ചു. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ഖാലിദ് റഹ്മാന് ആണ് ചിത്രത്തിന്റെ സംവിധായകന്.
കൊവിഡ് കാലത്തെ എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. സെറ്റില്‍ എത്തുന്നവരെ പരിശോധിച്ച് മാസ്ക്ക്, ഗ്ലൗസ് സാനിറ്റൈസര്‍ എന്നിവ നല്‍കിയാണ് സെറ്റിലേക്ക് കടത്തിവിടുന്നത്.
സിനിമാസെറ്റില്‍ ഏകദേശം 30 പേര് മാത്രമാണ് ജോലി ചെയ്യുന്നത്. ഇന്‍ഡോര്‍ ഷൂട്ടാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ചിത്രം ഒരു ഫാമിലി ചിത്രമാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ പത്തില്‍ താഴെ താരങ്ങള്‍ മാത്രമാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ഉണ്ട’യ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Discussion about this post