‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ഇന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോഴിതാ രാജമൗലിയോട് രാമായണം സിനിമയാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന് മാത്രമേ ഈ കഥയോട് നീതി പുലര്‍ത്താന്‍ സാധിക്കൂ എന്നാണ് ആരാധകര്‍ പറയുന്നത്.
#RajamoulimakeRamayan എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. രാജമൗലിയെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നു എന്നെല്ലാമാണ് ആരാധകര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത്രയും മഹത്തായ ഒരു കഥയും കഥാപാത്രങ്ങളും അതിന്റെ മഹത്വം നഷ്ടപ്പെടാതെ ദൃശ്യവല്ക്കരിക്കാന് രാജമൗലിക്ക് അല്ലാതെ മറ്റാര്‍ക്ക് സാധിക്കും, രാമായണ് ടെലിവിഷനില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചെങ്കില് അതിനെ ആസ്പദമാക്കിയുള്ള സിനിമയും റെക്കോര്‍ഡുകള്‍ ഭേദിക്കും, നമ്മുടെ പക്കല്‍ രാജമൗലി ഉണ്ടല്ലോ, എന്നെക്കെയാണ് ട്വിറ്ററില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
മഹാഭാരതം സിനിമയാക്കണമെന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്ന് രാജമൗലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ ഈ ആവശ്യത്തോട് രാജമൗലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Shree Ram is waiting for you @ssrajamouli Sir
Please Make Ramayan#RajamouliMakeRamayan pic.twitter.com/nqz4l1rxm1— நவீன புத்தன் (@ModernBuddhan) May 3, 2020
#Ramayan: The Grandest Movie of the 21st Century! A story which needs to be retold to the present generation in all its glory. And who else to tell it than @ssrajamouli#RajamouliMakeRamayan@advmonikaarora @kumarnandaj@vivekagnihotri @ShefVaidya @rajmohansingh81 @ippatel pic.twitter.com/Ljee5wlozQ
— प्रियांश त्यागी (@priyansh_tyagi_) May 3, 2020
Discussion about this post