സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമൊക്കെ മികച്ച സ്വീകാര്യത കിട്ടാറുണ്ട്. അത്തരത്തില്‍ സ്വീകാര്യത കിട്ടിയ ഒരു പോസ്റ്റാണ് അനു സിത്താര ഇന്നലെ ഇട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ടൊവീനോ തോമസ് കമന്റുമായി വന്നതോടെയാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. അതിന് അനു സിത്താരയുടെ മറുപടി കൂടെയായപ്പോള്‍ സംഭവം വൈറലായി
ടൊവീനോയെ പിറകിലിരുത്തി അനു സ്കൂട്ടര്‍ ഓടിക്കുന്ന ഫോട്ടോയ്ക്ക് ‘അടുത്ത തവണ ബുളളറ്റ് ഓടിക്കണം’ എന്നാണ് ടൊവീനോ കമന്റ് ചെയ്തിരിക്കുന്നത്. ‘ടൊവീനോ ചേട്ടന് കൂടെ ഉണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും’ എന്നാണ് അനു മറുപടി നല്‍കിയിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രമാണ് അനു സിത്താര പോസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post