കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ 27 നാള് പിന്നിടുകയാണ്. വീട്ടില്‍ ഇരുന്ന് പുറത്തിറങ്ങാതെ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്രാള. ഈ ദിനങ്ങള്‍ താന്‍ അനുഭവിച്ച ആറ് മാസക്കാലത്തെ കാന്‍സര്‍ ചികിത്സയാണെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ന്യൂയോര്‍ക്കിലെ ചികിത്സാ കാലത്തെ കുറിച്ചാണ് മനീഷ പറയുന്നത്. ”ന്യൂയോര്‍ക്കിലെ ട്രീറ്റ്മെന്റിനിടെ ആറ് മാസത്തോളം അപ്പാര്‍ട്ട്മെന്റില്‍ അച്ചിട്ട അവസ്ഥയായിരുന്നു. ഈ സമയത്തേക്കാള്‍ ആയിരം മടങ്ങ് മോശമായിരുന്നു അന്നെനിക്ക്. ഇപ്പോള്‍ രണ്ടു മാസത്തേക്ക് ലോക്ക്ഡൗണ്‍ ആണെങ്കിലും എല്ലാ നിര്‍ദേശങ്ങളും പാലിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരും ബോറടിച്ച് പിരിമുറുക്കത്തിലായിരിക്കും എന്നറിയാം. എങ്കിലും മുന്‍കാല അനുഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് കരുതുന്നു,” മനീഷ കൊയ്രാള കുറിക്കുന്നു.
ആരോഗ്യ വിദഗ്ധരും സര്‍ക്കാരും നല്കുന്ന നിര്‍ദ്ദേശങ്ങള്‍ താന്‍ പിന്തുടരുകയാണെന്നും മനീഷ കൊയ്രാള പറഞ്ഞു. മാതാപിതാക്കളായ പ്രകാശ്, സുഷമ എന്നിവരോടൊപ്പം മുംബൈയിലാണ് താരം ഇപ്പോള്‍ താമസിക്കുന്നത്. 2012ലായിരുന്നു മനീഷ കൊയ്രാളക്ക് കാന്‍സര്‍ ബാധിച്ചത്.
Discussion about this post