ജെയിംസ് ബോണ്ട് നായിക ഓണര്‍ ബ്ലാക്ക് മാന്‍ അന്തരിച്ചു. 94 വയസായിരുന്നു. ജെയിംസ് ബോണ്ട്, അവഞ്ചേഴ്സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെയാണ് ഓണര്‍ ശ്രദ്ധ നേടിയത്. ഇംഗ്ലണ്ടില്‍ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.
ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാമത്തെ ചിത്രമായ ഗോള്‍ഡ് ഫിങ്കറില് അഭിനയിച്ചിട്ടുണ്ട്. ബോണ്ടിന്റെ കാമുകി പുസി ഗലോര്‍ ആയാണ് ഹോണര്‍ ചിത്രത്തിലെത്തിയത്. പിന്നീട് 1960കളിലെ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അഭിനയിച്ചിരുന്നുവെങ്കിലും ജെയിംസ് ബോണ്ടിലെ കഥാപാത്രത്തിലൂടെയാണ് ഇന്നും ആളുകള്‍ ഇവരെ തിരിച്ചറിയുന്നത്.
Discussion about this post